ദോഹ: രാജ്യത്ത് ലഭ്യമായിട്ടുള്ള കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് ഖത്തർ. ഖത്തർ ആരോഗ്യ മന്ത്രാലമാണ് കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന വില നിശ്ചയിച്ചത്. രാജ്യത്തെ മുഴുവൻ ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവകൾക്കെല്ലാം വില ബാധകമാണെന്ന് അധികൃതർ അറിയിച്ചു.
Roche Diagnostics GmbH പുറത്തിറക്കുന്ന കോവിഡ് റാപിഡ് ഹോം ടെസ്റ്റ് കിറ്റുകളുടെ പരമാവധി വില 35 ഖത്തർ റിയാൽ എന്ന രീതിയിൽ നിയന്ത്രിച്ചു. രാജ്യത്ത് ലഭ്യമായിട്ടുള്ള മറ്റ് കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് പരമാവധി 25 റിയാൽ മാത്രമെ ഈടാക്കൂവെന്നും നിർദ്ദേശമുണ്ട്.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം, സംസ്ഥാനത്ത് 180 പേർക്കെതിരെ കേസെടുത്ത് പൊലീസ്
Post Your Comments