തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 180 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് കേരള പൊലീസ്. ഇന്ന് 91 പേർ അറസ്റ്റിലാവുകയും 209 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ധരിക്കാത്ത 2631 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.
Also Read:ശബരിമലയിലെ നാളത്തെ (10.01.2022) ചടങ്ങുകള്‍
അതേസമയം, സംസ്ഥാനത്ത് സ്ഥിതി വീണ്ടും രൂക്ഷമാവുകയാണ്. 6238 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments