കുമരകം: ഭസ്മം പുരട്ടാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ചേര്‍ത്തല പട്ടണക്കാട് മോനാശ്ശേരി ഷിനീഷ് (33) നെയാണ് കുമരകം പൊലീസ് പിടികൂടിയത്. ജാതകം നോക്കാന്‍ വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് ഇയാള്‍ കടന്ന് പിടിച്ചത്.
ജാതകം നോക്കാന്‍ രക്ഷകര്‍ത്താവിനൊപ്പം എത്തിയ പെണ്‍കുട്ടിയെ ഭസ്മം പുരട്ടാനെന്ന വ്യാജേന ഒറ്റയ്ക്ക് മുറിയിലേക്ക് ക്ഷണിച്ച ഇയാള്‍ പെണ്‍കുട്ടിയെ ഭസ്മം പുരട്ടാനെന്ന ഭാവേന കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ പരാതി നല്‍കുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments