KeralaLatest NewsNews

ഭാര്യമാരെ കൈമാറ്റം നടത്താനുള്ള പദ്ധതി സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്’: ആയിരത്തോളം പേര്‍ക്കായി അന്വേഷണം

നാലു പേരുമായി ഒരേ സമയം ബന്ധപ്പെടാന്‍ വരെ ചില സ്ത്രീകള്‍ക്ക് നിര്‍ദേശം

കോട്ടയം: കോട്ടയത്ത് ഭാര്യമാരെ പരസ്പരം കൈമാറ്റം ചെയ്ത കേസില്‍ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യലില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്’ എന്നതിന്റെ മറവിലാണ് പങ്കാളി കൈമാറ്റങ്ങള്‍ നടത്തിയിരുന്നത്. കുട്ടികളടക്കം വിരുന്നിന് എത്തുന്ന കുടുംബങ്ങളെ പ്രദേശവാസികള്‍ സംശയിക്കില്ലെന്ന തന്ത്രമാണ് ഇവര്‍ നടപ്പാക്കിയതിന്നു പോലീസ് പറഞ്ഞു.

ആളുകളെ ആകർഷിക്കാൻ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ ഫോട്ടോകളും വീഡിയോകളും ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. തുടര്‍ന്ന് സ്വകാര്യ ചാറ്റിംഗ് നടത്തി ലൈംഗിക താല്‍പര്യങ്ങള്‍ അന്വേഷിച്ച്‌ അറിഞ ശേഷമാണ് ങ്കാളി കൈമാറ്റത്തിനായി ഇവർ ഗ്രൂപ്പുകളിൽ ചേർക്കുന്നത്. രഹസ്യ മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗങ്ങളാക്കും. തുടര്‍ന്നാണ് വീടുകളിലേക്ക് വിരുന്നിനുള്ള ക്ഷണം. മാസങ്ങളുടെ ഇടവേളകളിലാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. വിരുന്ന് സംഘടിപ്പിക്കുന്ന വീട്ടിലേക്ക് ഗ്രൂപ്പിലെ മറ്റൊരു കുടുംബം എത്തുന്നു. ഇതിനിടയില്‍ ലൈംഗികബന്ധത്തിന് തന്ത്രപരമായി സൗകര്യങ്ങളൊരുക്കി നല്‍കുകയാണ് ഇവരുടെ രീതിയെന്നും സൂചന.

read also:ഫോണില്‍ കളിച്ചതിന് അഞ്ച് വയസുകാരനെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി
ഭര്‍ത്താക്കാന്‍മാരാണ് ഇതിന് മുൻകൈ എടുക്കുന്നത്. ഈ ബന്ധത്തിന് തയ്യാറാക്കാത്ത സ്ത്രീകളെ ഭീഷണിക്ക് വിധേയമാക്കുന്നതും പതിവാണ്. നാലു പേരുമായി ഒരേ സമയം ബന്ധപ്പെടാന്‍ വരെ ചില സ്ത്രീകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ ഭര്‍ത്താവിന്റെ പീഡനത്തിനിരയായ ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമൂഹത്തില്‍ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവര്‍ അടക്കം 1000ത്തോളം പേര്‍ അംഗങ്ങളായ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button