NattuvarthaLatest NewsKeralaNewsIndia

വരും വർഷത്തിൽ കേരളത്തിൽ മാത്രം ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കും, 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പി രാജീവ്

കാ​ക്ക​നാ​ട്: വരും വർഷത്തിൽ കേരളത്തിൽ മാത്രം ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ്. അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് 20 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ഭ്യ​സ്ത​വി​ദ്യ​രാ​യ വീ​ട്ട​മ്മ​മാ​ര്‍​ക്കും ജോ​ലി ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്നും മന്ത്രി പറഞ്ഞു.

Also Read:കെ റെയിലിനു വേണ്ടി 33,670 കോടി രൂപ കടമെടുക്കുന്നു : വായ്പ തേടുന്നത് ഇന്ത്യയ്ക്ക് പുറത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്

അതേസമയം, കേരളത്തിലെ തൊഴിൽരഹിതരായ യുവതി യുവാക്കളുടെ എണ്ണം 36.25 ലക്ഷമായി ഉയർന്നിട്ടുണ്ട്. ഏറ്റവും വേഗത്തിൽ തൊഴിൽ കിട്ടുമെന്ന ചിന്തയോടെ എൻജിനിയറിംഗ്,​ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നവരാണ് തൊഴിൽരഹിതരുടെ പട്ടികയിൽ ഏറ്റവുമധികം. എംപ്ളോയ്‌മെന്റ് എക്‌‌സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 36,​ 25,​852 പേരിൽ 23,​001,​39 പേർ സ്ത്രീകളും 13,​25,​713 പേർ പുരുഷന്മാരുമാണ്.

എന്നാൽ കെ റയിൽ പദ്ധതി വരുന്നതോടെ കൂടുതൽ പേർക്ക് ജോലി ലഭിക്കുമെന്നാണ് സർക്കാർ വാദം. പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈൻ, അതിനെ ഒരു യുദ്ധ പ്രഖ്യാപനമായി കാണരുതെന്നും, പൊതു സമൂഹത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചുമായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button