കാക്കനാട്: വരും വർഷത്തിൽ കേരളത്തിൽ മാത്രം ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കും ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിലെ തൊഴിൽരഹിതരായ യുവതി യുവാക്കളുടെ എണ്ണം 36.25 ലക്ഷമായി ഉയർന്നിട്ടുണ്ട്. ഏറ്റവും വേഗത്തിൽ തൊഴിൽ കിട്ടുമെന്ന ചിന്തയോടെ എൻജിനിയറിംഗ്, മെഡിക്കൽ വിദ്യാഭ്യാസം നേടുന്നവരാണ് തൊഴിൽരഹിതരുടെ പട്ടികയിൽ ഏറ്റവുമധികം. എംപ്ളോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 36, 25,852 പേരിൽ 23,001,39 പേർ സ്ത്രീകളും 13,25,713 പേർ പുരുഷന്മാരുമാണ്.
എന്നാൽ കെ റയിൽ പദ്ധതി വരുന്നതോടെ കൂടുതൽ പേർക്ക് ജോലി ലഭിക്കുമെന്നാണ് സർക്കാർ വാദം. പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണ് സില്‍വര്‍ ലൈൻ, അതിനെ ഒരു യുദ്ധ പ്രഖ്യാപനമായി കാണരുതെന്നും, പൊതു സമൂഹത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചുമായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു.
Post Your Comments