ന്യൂഡൽഹി: രാജ്യത്ത് 15നും 18നുമിടയിലുള്ള രണ്ട് കോടിയിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷനുമായി ബന്ധപ്പെട്ടും ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ കുറിച്ചുമുള്ള കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.
‘എന്റെ യുവ സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇതേ വേഗതയില്‍ തന്നെ നമുക്ക് മുന്നോട്ട് പോകാം. എല്ലാ വിധത്തിലുള്ള കൊവിഡ് പ്രോട്ടോക്കോളുകള്‍ പിന്തുടരാനും വാക്സിന് എത്രയും പെട്ടെന്ന് സ്വീകരിക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്’- ട്വീറ്റ് ചെയ്തു.
Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി
‘രാജ്യം കൊവിഡില്‍ നിന്നും യുവാക്കളെ സംരക്ഷിക്കുന്നു. ജനുവരി 3 മുതല്‍ 15-18 വയസ്സിനിടയിലുള്ള 2 കോടിയിലധികം കുട്ടികള്‍ കൊവിഡിനെതിരെയുള്ള വാക്സിന് സ്വീകരിച്ചു. വാക്സിനേഷന് എടുത്ത എന്റെ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍’-അദ്ദേഹം പറഞ്ഞു.
Post Your Comments