കൊച്ചി : കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനി തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി വി.ശിവന്‍ കുട്ടി. അന്വേഷണത്തില്‍ ഇക്കാര്യം കണ്ടെത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു. അനാവശ്യ റെയ്ഡുകള്‍ നടത്തി സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് സാബു.എം.ജേക്കബിന് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.
ലേബര്‍ കമ്മിഷന്‍ നേരിട്ടാണ് അന്വേഷണം നടത്തിയത്. തൊഴിലാളി നിയമങ്ങള്‍ ലംഘിച്ചുള്ള പല നടപടികളും അവിടെ നടക്കുന്നുണ്ട്. തൊഴില്‍വകുപ്പ് അനാവശ്യമായി ഇടപെട്ടിട്ടുണ്ടെങ്കില്‍, ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം കിറ്റെക്‌സ് എംഡിക്ക് കോടതിയില്‍ പോകാമായിരുന്നല്ലോ? മന്ത്രി വി.ശിവന്‍കുട്ടി ചോദിക്കുന്നു.
Post Your Comments