KeralaLatest NewsNews

നഷ്ടപരിഹാരം കൊണ്ട് സമരത്തെ അടിച്ചമർത്താൻ നോക്കണ്ട: സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ കെ രമ

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കെ കെ രമ എം.എൽ.എ. പദ്ധതി കമ്മീഷൻ അടിച്ചുമാറ്റാനുള്ള ചതിപ്പാതയാണ്. മുതലാളിമാർക്ക് ചീറിപ്പായാൻ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക് സർവേക്കുറ്റി കുത്തിയിറക്കുകയാണെന്നും കെ കെ രമ പറഞ്ഞു.സിൽവർ ലൈൻ പദ്ധതിക്കെതിരായ തൃശൂർ ജില്ലാ സമര സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ കെ രമ.

സമരങ്ങളിലൂടെ വളർന്നുവന്ന പാർട്ടി ഭരിക്കുന്ന സർക്കാർ ഇപ്പോൾ സമരം ചെയ്യുന്നവരെ പരിഹസിക്കുകയാണ്. പദ്ധതിയെ കുറിച്ച് പൗരന്മാർക്ക് പകരം പൗര പ്രമുഖരോട് മാത്രമാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്നത്. നഷ്ടപരിഹാരം കൊണ്ട് പദ്ധതിക്കെതിരെയുള്ള സമരത്തെ അടിച്ചമർത്താൻ നോക്കേണ്ടെന്നും കെ കെ രമ പറഞ്ഞു.

Read Also  :  ‘രാജ്യം കൊവിഡില്‍ നിന്നും യുവാക്കളെ സംരക്ഷിക്കുന്നു’: വാക്‌സിനെടുത്ത രണ്ട് കോടിയിലധികം കുട്ടികളെ അഭിനന്ദിച്ച് മോദി

അതേസമയം, കെ റെയിലിനെതിരെയുള്ള നിയമ പോരാട്ടങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. കെ റെയിലിനെതിരായ സമരത്തിൽ നിന്നും കോൺഗ്രസ് ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സുധാകരൻ, എന്ത് രേഖകൾ വെച്ചാണ് മുഖ്യമന്ത്രി കെ റെയിൽ നല്ലതാണെന്ന് പറയുന്നത് എന്നും ചോദിച്ചു. കെ റെയിലിന്റെ പ്രത്യാഘാതം ജനങ്ങളെ ബോധ്യപ്പെടുത്താൻ വീടുകൾ കയറി പ്രചാരണം നടത്താനാണ് കോൺഗ്രസ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button