Latest NewsNewsIndia

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : പ്രത്യാക്രമണം നടത്തി സൈന്യം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാം ജില്ലയിലാണ് സംഭവം. ഹസ്സന്‍പോര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് പരിശോധന നടത്തിയത്. തുടര്‍ന്ന് ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രദേശം പൂര്‍ണ്ണമായും സൈന്യം വളഞ്ഞിട്ടുണ്ട്.

Read Also : കനത്ത മഞ്ഞുവീഴ്ച, മരണ നിരക്ക് ഉയരുന്നു, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം

അതേസമയം, കശ്മീരില്‍ ഭീകരരുടെ സ്വാധീനം കുറഞ്ഞുവരുന്നതായും 200 ല്‍ താഴെ സജീവ ഭീകരര്‍ മാത്രമാണ് ഇപ്പോള്‍ പ്രദേശത്ത് ഉള്ളതെന്ന് ഐജി വിജയകുമാര്‍ അറിയിച്ചു. ഭീകര സംഘടനകള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് കൗമാരക്കാരായ കുട്ടികളെ ആണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button