Latest NewsNewsIndia

സൂര്യനമസ്‌കാരം ചെയ്യുന്നത് ഇസ്ലാമിൽ തെറ്റ്, ആരും ഇത് ചെയ്യരുത്: ഗുലാം റസൂൽ ബൽയാവി

ന്യൂഡൽഹി : സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ സൂര്യനമസ്‌കാരം ചെയ്യാനുള്ള തീരുമാനത്തെ എതിർത്ത് ബീഹാർ നിയമസഭാംഗം ഗുലാം റസൂൽ ബൽയാവി. അള്ളാഹുവിന്റെ പിൻഗാമികൾക്ക് സൂര്യനമസ്‌കാരം ഹറാമാണെന്നും അത് ചെയ്യാൻ പാടില്ലെന്നും ബൽയാവി പറഞ്ഞു.

‘അള്ളാഹുവിനെ മാത്രമേ ഇസ്ലാമിൽ ആരാധിക്കാറുള്ളു. അള്ളാഹു സൃഷ്ടിച്ച എന്തിനേയും ആരാധിക്കുന്നത് മഹാപാപമാണ്. സൂര്യനമസ്‌കാരം എന്നാൽ സൂര്യനെ ആരാധിക്കുന്നതാണ്. ഇത് ചെയ്യുന്നത് തെറ്റാണ്, അതിനാൽ മുസ്ലീങ്ങൾ ആരും ഇത് ചെയ്യരുത്’- ബൽയാവി പറഞ്ഞു.

Read Also  :  ‘കപ്പിള്‍ മീറ്റ് അപ്പ് കേരള’യിൽ ആയിരത്തോളം ദമ്പതികൾ, ഓൺലൈൻ വഴി പരിചയപ്പെട്ട് പങ്കാളികളെ കൈമാറി ലൈംഗികബന്ധം, അറസ്റ്റ്

അതേസമയം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനവാർഷികത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ സൂര്യനമസ്‌കാര പരിപാടി നടത്താനുള്ള കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡും രംഗത്തെത്തിയിരുന്നു. സൂര്യപൂജ ഇസ്ലാമിൽ അനുവദനീയമല്ലെന്നും അതിനാൽ മുസ്ലീം വിദ്യാർത്ഥികൾ സൂര്യനമസ്‌കാരത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നുമാണ് ബോർഡ് ജനറൽ സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുള്ള റഹ്മാനി ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button