ശ്രീനഗർ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി സ്ഥാപക നേതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ ചരമവാർഷിക ദിനാചരണ പരിപാടികൾ സംഘടിപ്പിച്ച പിഡിപി പ്രവർത്തകർക്കെതിരെ കേസ്. പരിപാടിയ്‌ക്ക് നേതൃത്വം വഹിച്ച 10 പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ജനുവരി 7-നായിരുന്നു മുഫ്തി മുഹമ്മദ് സയീദിന്റെ ചരമ വാർഷിക പരിപാടി നടന്നത്. പരിപാടിയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പിഡിപിയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇതോടെ അനന്തനാഗ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പാർട്ടി പ്രവർത്തകർക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ചു. തുടർന്നാണ് പോലീസ് സ്വമേധയാ കേസ് എടുത്തത്.
Read Also : ഈന്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ഇവയാണ്
അതേസമയം, സംഭവത്തിന് പിന്നാലെ ഭരണകൂടത്തെ വിമർശിച്ച് മെഹബൂബ മുഫ്തി രംഗത്തെത്തി. തന്റെ പാർട്ടിയ്‌ക്ക് മാത്രമാണ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുള്ളതെന്നും മറ്റുള്ളവർക്ക് ഇത് ബാധകമല്ലെന്നുമായിരുന്നു മെഹബൂബയുടെ വിമർശനം.
Post Your Comments