ന്യൂഡല്‍ഹി ; രാജ്യവിരുദ്ധത വളര്‍ത്താന്‍ വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഡല്‍ഹി പോലീസ്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 46 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സിഖ് സമൂഹത്തെ ഇല്ലാതാക്കാന്‍ ക്യാബിനെറ്റ് യോഗത്തില്‍ ചര്‍ച്ച നടത്തി എന്നിങ്ങനെയുള്ള വീഡിയോകളാണ് ഈ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചത്.
രാജ്യത്ത് വര്‍ഗീയത വളര്‍ത്താനും ശത്രുത ഉണ്ടാക്കാനും വേണ്ടിയാണ് ട്വിറ്ററിലൂടെ വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചത് എന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും മറ്റ് സൈനിക ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചതിന് ശേഷം നടത്തിയ യോഗത്തിന്റെ വീഡിയോയാണ് വ്യാജ പ്രചാരണം നടത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ ശബ്ദം മോര്‍ഫ് ചെയ്തുകൊണ്ട്, സിഖ് സമൂഹത്തിന് എതിരാണിത് എന്ന് വരുത്തിത്തീര്‍ക്കാനാണ് സംഘം ശ്രമിച്ചത്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് ഇത്തരം വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നത് എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments