PathanamthittaNattuvarthaLatest NewsKeralaNewsCrime

കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍: ഭാര്യയും മകനും വെട്ടേറ്റ നിലയില്‍

ദമ്പതികള്‍ക്ക് കുട്ടികളില്ലാതിരുന്നതിനാല്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന കുട്ടിയായിരുന്നു റയാന്‍

പത്തനംതിട്ട: കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി (45) ഭാര്യ റീന (44) മകന്‍ റയാന്‍ (8) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് കുട്ടികളില്ലാതിരുന്നതിനാല്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന കുട്ടിയായിരുന്നു റയാന്‍.

Read Also : അധ്യാപകരെ നിയമിക്കുന്നു

റീനയുടെയും മകന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റ നിലയില്‍ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. മറ്റൊരു മുറിയിലെ കിടക്കയിലായിരുന്നു സോണിയുടെ മൃതദേഹം. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയശേഷം സോണി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കുടുംബത്തെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ഒരു ബന്ധു ഇന്ന് രാവിലെ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുറന്നു കിടന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു.

പ്രവാസിയായിരുന്ന സോണി കുറച്ചുനാള്‍ മുമ്പാണ് നാട്ടിലെത്തിയത്. പരുമലയിലെ ആശുപത്രിയില്‍ സോണി വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം. സോണിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button