COVID 19Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,759 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,729 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 913 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരു മരണമാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: സൗദിയിൽ യാത്രാ വിലക്ക് നടപ്പാക്കേണ്ടി വരില്ല: സ്ഥിരീകരണവുമായി ആരോഗ്യ മന്ത്രാലയം

7,85,625 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,53,033 പേർ രോഗമുക്തി നേടി. 2,174 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 30,418 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 469,401 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ഭക്ഷ്യക്ഷാമം രാജ്യത്ത് രൂക്ഷം: കാബൂളിൽ 300ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നത് ബേക്കറികള്‍ വഴി

shortlink

Related Articles

Post Your Comments

Related Articles


Back to top button