ജിദ്ദ: സൗദിയിൽ യാത്രാ വിലക്ക് നടപ്പാക്കേണ്ടി വരില്ല. സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ സൗദിയിൽ യാത്രാ വിലക്ക് നടപ്പാക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തെ നേരിടുന്നതിൽ സമൂഹം സുപ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. തൊഴിലാളികൾ തൊഴിലിടങ്ങളിലേക്ക് മടങ്ങിയതും നേരിട്ടുള്ള വിദ്യാഭ്യാസം പുനരാരംഭിച്ചതും നേട്ടങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തവക്കൽനാ ഉപയോഗിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സമൂഹത്തിനു നിലവിലുള്ള എല്ലാ പ്രവർത്തനങ്ങളും ഇനിയും തുടരാൻ സാധിക്കും. കോവിഡിനെ നേരിടുന്നതിൽ ലോകത്ത് മുൻ നിരയിൽ നിന്ന രാജ്യമാണു സൗദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സമസ്തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള പാര്‍ട്ടി ലീഗാണ്, സിപിഎമ്മല്ല: എം കെ മുനീർ
Post Your Comments