Latest NewsKeralaNews

ബിജെപി ഭരണം രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണി:രാജ്യത്തിന് വേണ്ടി സോഷ്യലിസ്റ്റുകള്‍ എല്ലാംഒരുമിക്കണമെന്ന് ബിനോയ് വിശ്വം

കോണ്‍ഗ്രസ് തകരുന്നതിലൂടെ രാജ്യത്തിന്റെ മതേതര സ്വഭാവം നഷ്ടപ്പെടും

കൊച്ചി: ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് നടത്തുന്ന ഭരണം രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണെന്നും ബിജെപിയെ പുറത്താക്കാന്‍ രാജ്യത്തെ സോഷ്യലിസ്റ്റുകള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് സിപിഐ നേതാവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വം. രാജ്യത്തെ കോണ്‍ഗ്രസിന്റെ തകര്‍ച്ച ബിജെപിയുടെയും ആര്‍എസ്എസിന്റെയും വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ആറുവര്‍ഷം, സംസ്ഥാനത്ത് പീഡനത്തിനിരയായത് 17000 കുട്ടികള്‍: 417 കേസില്‍ മാത്രം ശിക്ഷ

കോണ്‍ഗ്രസ് തകരുന്നതിലൂടെ രാജ്യത്തിന്റെ മതേതര സ്വഭാവം നഷ്ടപ്പെടും. കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രു ബിജെപിയും ആര്‍എസ്എസുമാണെന്ന് അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പല ആശയങ്ങളും കോണ്‍ഗ്രസ് മറക്കുകയാണ്.

നെഹ്‌റുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും രാഹുല്‍ ഗാന്ധി വിദേശത്ത് യാത്രയിലാണ്. ഇതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button