ബ്രസീലിയ: ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിന് സമീപം കൂറ്റൻ പാറ ഇടിഞ്ഞു വീണു ഏഴു വിനോദ സഞ്ചാരികൾ മരിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടു ചെയ്യുന്നത്. അപകടം ഉണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് ബ്രസീല്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയോളം കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ബോട്ടിംഗ് നിരോധിച്ചിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മിനാസ് ഗെറൈസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലാണ് സംഭവം.
also read : ഡോക്ടറുടെ അനുമതിയില്ലാതെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകരുത്: നിർദ്ദേശം നൽകി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
കൂറ്റൻ പാറയുടെ ഒരു ഭാഗം ബോട്ടുകൾക്ക് മീതേക്ക് അടർന്നുവീഴുന്നത് വിഡിയോയിൽ കാണാം. ബോട്ടുകളിൽ നിറയെ വിനോദ സഞ്ചാരികളുമുണ്ടായിരുന്നു. രണ്ട് ബോട്ടുകളാണ് പൂർണമായും തകർന്നത്. ഏഴുപേർ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്നുപേരെ കാണാതായി. ഒമ്പതുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അപകട കാരണം കൃത്യമായി വിശകലനം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments