Latest NewsNewsInternationalBahrainGulf

ബഹ്‌റൈനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം

മനാമ: ബഹ്‌റൈനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.

Read Also: ഭക്ഷ്യക്ഷാമം രാജ്യത്ത് രൂക്ഷം: കാബൂളിൽ 300ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നത് ബേക്കറികള്‍ വഴി

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ, ബഹ്‌റൈനിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്നാണ് നിർദ്ദേശം. യാത്രികർക്ക് ബഹ്റൈനിലെത്തിയ ശേഷം ഉടൻ തന്നെ ഒരു പിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി യാത്രികരിൽ നിന്ന് 12 ദിനാർ ഈടാക്കും.വാക്‌സിനെടുക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ബഹ്റൈനിലെത്തിയ ശേഷം തങ്ങളുടെ വീടുകളിലോ, താമസ ഇടങ്ങളിലോ 10 ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: കോവിഡ് രോഗികളുടെ എണ്ണം ആറായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button