ന്യൂഡൽഹി: ക്യാബിന് ക്രൂവിനോട് വിവേചനപരായമായ സമീപനം പുലര്‍ത്തുന്നുവെന്നാരോപിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന്. ജനുവരി 15 മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനം. 300 എയര്‍ ഇന്ത്യ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുക. ക്യാബിന് ക്രൂവിന്റെ അഞ്ചുവര്‍ഷത്തെ നിയമന കരാര്‍ ഒരു വര്‍ഷമായി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ഡ്യൂട്ടിക്കിടയില്‍ അംഗവൈകല്യം ബാധിച്ച ക്യാബിന് ക്രൂ അംഗത്തോട് നീതി പാലിക്കുക, വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുക, നിയമന അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.
ഡ്യൂട്ടിക്കിടിയില്‍ അംഗവൈകല്യം ബാധിച്ച ക്യാബിന് ക്രൂ ജീവനക്കാരനെ ഗ്രൗണ്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് നിലനില്‍ക്കെ അദ്ദേഹത്തെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാവില്ല. ഓപ്പറേഷന് ഫിനാന്‍സ്, എയര്‍പോര്‍ട്ട് സര്‍വീസ് എന്നീ വിഭാഗങ്ങളില്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ നിയമന കരാര്‍ മാത്രം ഒരു വര്‍ഷമായി വെട്ടിക്കുറക്കുകയും ചെയ്തത് വിവേചനമാണെന്നും എംപ്ലോയീസ് യൂണിയന് വ്യക്തമാക്കി. ജീവനക്കാരുടെ നിയമനങ്ങളില്‍ മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഏകപക്ഷീയ സമീപനമാണ് ഉണ്ടായത്.
Read Also: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത 5 മടങ്ങ് വരെ കൂടുതൽ: ലോകാരോഗ്യസംഘടന
ഇഷ്ടക്കാരെ യോഗ്യതയും മാനദണ്ഡങ്ങളും നോക്കാതെ നിയമിച്ചു. കൊവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം പുതുക്കിയില്ലെന്നും എംപ്ലോയീസ് യൂണിയന് ആരോപിച്ചു. അനിശ്ചിതകാല സമരം ആരംഭിച്ചാല്‍ കേരളത്തില്‍ നിന്നുളള 86 വിമാന സര്‍വീസുകളേയും കാര്യമായി ബാധിക്കും. ജീവനക്കാരുടെ സമരപ്രഖ്യാപനത്തെ തുടര്‍ന്ന് തിങ്കളാഴ്ച മാനേജ്മെന്റ് ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.
Post Your Comments