Latest NewsNewsIndia

വളര്‍ത്തുനായയുടെ ജന്മദിനത്തിന് 7 ലക്ഷം മുടക്കി ആഡംബര പാര്‍ട്ടി: വൈറലായ ചിത്രങ്ങൾക്ക് പിന്നാലെ മൂവർ സംഘം അറസ്റ്റിൽ

അഹമ്മദാബാദ് : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വളർത്തുനായയുടെ ജന്മദിനം ആഘോഷമാക്കിയ സംഭവത്തിൽ മൂവർ സംഘം അറസ്റ്റിൽ. ചിരാഗ് പട്ടേൽ, ഉർവിഷ് പട്ടേൽ എന്നീ സഹോദരങ്ങളും സുഹൃത്ത് ദിവ്യേഷ് മെഹരിയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഏഴ് ലക്ഷം രൂപ മുടക്കിയാണ് ഇവർ വളർത്തുനായയുടെ ജന്‍മദിനം ആഘോഷിച്ചത്. അഹമ്മദാബാദ് കൃഷ്ണനഗർ സ്വദേശികളാണ് ഇവർ.

അഹമ്മദാബാദിലെ നിക്കോൾ ഏരിയയില്‍ വെച്ചയായിരുന്നു ഇന്ത്യൻ സ്പിറ്റ്‌സ് ഇനത്തിലുള്ള അബ്ബി എന്ന നായയുടെ ജന്‍മദിനാഘോഷം നടന്നത്. പാർട്ടിക്കായി മധുബൻ ഗ്രീനിൽ ഒരു വലിയ പ്ലോട്ട് തന്നെ ഉടമ ബുക്ക് ചെയ്യുകയും നായയുടെ ചിത്രങ്ങളോടു കൂടിയ പോസ്റ്ററുകളും അലങ്കാരങ്ങളും കൊണ്ട് വേദി മനോഹരമാക്കുകയും ചെയ്തു. നിരവധി അതിഥികളെയും പാര്‍ട്ടിക്ക് ക്ഷണിച്ചിരുന്നു.

Read Also :  അവരുമായി നല്ല സമ്പര്‍ക്കത്തില്‍ തുടരുമ്പോള്‍ ഈ രീതിയിലുള്ള കാര്യങ്ങള്‍ അവരെയും വിഷമിപ്പിക്കും: വാര്‍ണര്‍

എന്നാൽ ,പാർട്ടിയി‌ൽ പങ്കെടുത്തവർ മാസ്ക് ധരിക്കുകയോ സാമൂഹ്യക അകലം പാലിക്കുകയോ ചെയ്തില്ല. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. പകർച്ചവ്യാധി നിയന്ത്രണനിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം മൂവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button