സാവോ പോളോ: ബ്രസീലിൽ, വെള്ളച്ചാട്ടത്തിനു സമീപത്തെ മലയിടിഞ്ഞുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. സംഭവത്തിൽ, 9 പേർക്ക് പരിക്കേറ്റതായും പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു.
തെക്കു കിഴക്കൻ ബ്രസീലിൽ, സുൽ മിനാസിലെ വെള്ളച്ചാട്ടത്തിനു താഴെയാണ് അപകടമുണ്ടായത്. യാത്രക്കാർ സഞ്ചരിച്ചിരുന്ന രണ്ടു മോട്ടോർ ബോട്ടുകൾക്ക് മുകളിലേക്ക് വലിയ പാറക്കൂട്ടങ്ങൾ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. വമ്പൻ പാറക്കല്ല് ഇടിഞ്ഞു വീണതിനെത്തുടർന്നുണ്ടായ ഓളത്തിൽ പെട്ട് മറ്റു ബോട്ടുകൾ ഭാഗ്യത്തിനാണ് കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത്.
വീഡിയോ കാണാം
URGENTE!!! Pedras se soltam de cânion em Capitólio, em Minas, e atingem três lanchas. pic.twitter.com/784wN6HbFy
— O Tempo (@otempo) January 8, 2022
അപകടത്തെത്തുടർന്ന്, നാലു പേരെയെങ്കിലും കാണാതായിട്ടുണ്ട്.സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണ്. പരിക്കേറ്റ ഒൻപത് പേരുടെയും നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. അധികം പേരും എല്ലുകൾക്ക് പരിക്കേറ്റ നിലയിലാണ് ചികിത്സയിൽ കഴിയുന്നത്.
Post Your Comments