ThiruvananthapuramNattuvarthaLatest NewsKeralaNews

കേരള വിസി രാഷ്ട്രപതിയെ അപമാനിച്ചു : ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിലകുറഞ്ഞ കത്തുകൾ അയച്ച് കേരള വിസി രാഷ്ട്രപതിയെ അവഹേളിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read : സാമൂഹിക അകലം പാലിക്കാത്തവർക്ക് 1000 റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി

അമാന്യമായ നിലപാടാണ് കേരള വിസിയിൽ നിന്നുമുണ്ടായത്. ദേശവിരുദ്ധ ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസമേഖല രാഷ്ട്രീയ അതിപ്രസരത്തിന്റെ കേന്ദ്രമായി. വിഡി സതീശൻ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ബാറ്റിംഗ് നിർത്തണം. ഗവർണർക്കെതിരെ ആക്ഷേപം ചൊരിയുന്ന സതീശൻ സ്വയം അപഹാസ്യനായി മാറി കഴിഞ്ഞു. സി പി എമ്മിന് വേണ്ടി കുഴലൂതുന്ന പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഭരണപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന രാജ്യത്തെ ഒരേഒരു പ്രതിപക്ഷ നേതാവാണ് അദ്ദേഹം. സതീശൻ പറയുന്നത് ബിജെപിയുടെ ഗവർണർ എന്നാണ്. ഇത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button