തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ലോക്ഡൗണ്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Also Read:കറാച്ചി ടെസ്റ്റിൽ പാക് നായകന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തിരുന്നു: ഷെയിന്‍വോണ്‍
5296 പേര്‍ക്കാണ് ഇന്നലെ കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. 64,577 സാമ്പിളുകള്‍ പരിശോധിച്ചതിലാണ് 5,296 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 5000 കടക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 10,601 പേര്‍ക്ക് വാക്‌സിന്‍ നല്‍കി ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തും 9533 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 3,18,329 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ 21 ശതമാനം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കാനായിട്ടുള്ളത്.
Post Your Comments