പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക കറിവച്ചു കഴിക്കുന്നതു പോലെ തന്നെ ഗുണപ്രദമാണ് പാവയ്ക്കാ ജ്യൂസ് ആയി കഴിക്കുന്നതും. പാവയ്ക്കയുടെ ചില ഗുണങ്ങള്‍ അറിയാം.
പാവയ്ക്കയിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ സിയുടെ കലവറയാണ് പാവയ്ക്ക. കൂടാതെ ‘ആന്‍റി ഇന്‍ഫ്ലമേറ്ററി’ ഗുണങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
Read Also : മൊബൈല്‍ ഷോപ്പുകള്‍ തീവ്രവാദികളുടെ സങ്കേതങ്ങളായെന്ന് ബിജെപി ദക്ഷിണമേഖലാ അധ്യക്ഷന്‍ കെ.സോമന്‍
പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയുന്നു. മുഖക്കുരു അകറ്റാനും ചര്‍മത്തിലെ അണുബാധകള്‍ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു. തിളങ്ങുന്ന, ആരോഗ്യമുള്ള ചര്‍മം സ്വന്തമാക്കാന്‍ പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.
പാവയ്ക്കയില്‍ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്റ്റൈഡ് പി എന്ന പ്രോട്ടീന്‍ ഉണ്ട്. ഇത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നു.
പാവയ്ക്ക ജീവകം സിയുടെ കലവറയാണ്. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനംതന്നെ ശക്തിപ്പെടുത്തുന്നു. ദഹനത്തിനു സഹായിക്കുന്നു.
Post Your Comments