മാഞ്ചസ്റ്റർ: പരിശീലകനെ മാറ്റിയിട്ടും സൂപ്പര്‍താരത്തിനെ ടീമിലെത്തിച്ചിട്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ താളം കണ്ടെത്താൻ പാടുപെടുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എന്നാൽ മറ്റൊരു തിരിച്ചടി കൂടി ടീം നേരിടാനൊരുങ്ങുന്നു. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ ക്ലബ് വിടാനൊരുങ്ങുന്നു. ഈ വര്‍ഷം ജൂണോടെ ക്ലബ്ബുമായി കരാര്‍ അവസാനിക്കുന്ന താരത്തെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ പിടിച്ചുനിര്‍ത്താന്‍ ഇംഗ്ലീഷ് പ്രീമിയര്‍ലീഗിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ആഴ്ചപ്രതിഫലമാണ് യുണൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ആഴ്ചയില്‍ അഞ്ചുലക്ഷം പൗണ്ട് പ്രതിഫലം നല്‍കുന്ന കരാറാണ് മാഞ്ചസ്റ്റര്‍ പുതിയതായി പോഗ്ബയ്ക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ ഒരു കളിക്കാരന് ക്ലബ്ബ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇതെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോഗ്ബയ്ക്ക് വേണ്ടി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളാണ് ക്യൂ നില്‍ക്കുന്നത്.
Read Also:- ഒരു ദിവസം ആറ് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ജീവിതത്തെ കൂടുതല്‍ പ്രതീക്ഷയോടെ കാണുന്നവർ!
താരം യുണൈറ്റഡില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്കോ ഫ്രഞ്ച് ക്ലബ്ബായ പാരീസിലേക്കോ ചുവടുമാറുമെന്നാണ് കേള്‍ക്കുന്നത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡും താരത്തിനായി വല വിരിച്ചു കഴിഞ്ഞു. പോഗ്ബ ഇംഗ്ലണ്ടിന് പുറത്തെ ക്ലബ്ബുകളുമായി സംസാരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും പ്രീ സീസണ്‍ കരാറില്‍ ഒപ്പുവെച്ചേക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Post Your Comments