KeralaLatest NewsIndia

നീതു ഭർത്താവിൽ നിന്നകന്നത് അദ്ദേഹം തല്ലാത്തതിനാൽ: ലഹരി ഉപയോ​ഗിച്ച ശേഷം ക്രൂരമായി പെരുമാറുന്ന കാമുകനോട് ഇഷ്ടം

കാമുകനിൽ നിന്നും ലഭിക്കുന്ന മർദ്ദനങ്ങളെയും നീതു ആസ്വദിച്ചിരുന്നു

കോട്ടയം: നീതു കാമുകനെ തേടിപ്പോയത് ഭർത്താവ് തല്ലാത്തതിനാൽ. ലഹരി ഉപയോ​ഗിച്ച ശേഷം ക്രൂരമായി നീതു രാജിനെ മർദ്ദിക്കുന്ന ആളായിരുന്നു കാമുകൻ ഇബ്രാഹിം ബാദുഷ. ഈ മർദ്ദനവും ക്രൂരതയുമെല്ലാം ഇഷ്ടപ്പെട്ട് തന്നെയാണ് നീതു കാമുകനൊപ്പം താമസിക്കാൻ തീരുമാനിച്ചത്. കാമുകനിൽ നിന്നും ലഭിക്കുന്ന മർദ്ദനങ്ങളെയും നീതു ആസ്വദിച്ചിരുന്നു എന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ നിന്നും വ്യക്തമാകുന്നത്. ഭർത്താവ് നൽകാത്ത സുരക്ഷിതത്വ ബോധമാണ് കാമുകനിൽ നിന്നും നീതു അനുഭവിച്ചത്.

തന്നെ തല്ലാനും സംരക്ഷിക്കാനും ബാദുഷക്ക് കഴിയുമെന്ന് യുവതി വിശ്വസിച്ചു. ഭാര്യയെ തല്ലാത്ത, കുടുംബം നോക്കുന്ന ഭർത്താവിന് നീതുവിന്റെ മനസ്സിൽ വില്ലൻ പരിവേഷവുമായി. നീതുവിന്റെയും കാമുകൻ എറണാകുളം കളമശേരി എച്ച്.എം.ടി. കോളനിയിൽ വാഴയിൽ വീട്ടിൽ ഇബ്രാഹിം ബാദുഷയുടെയും ബന്ധം തെറ്റിത്തുടങ്ങിയത് ഭാര്യയുടെ അവിഹിത ബന്ധം സുധീഷ് അറിഞ്ഞതോടെയാണ്. അതുവരെ വിദേശത്ത് ഓയിൽ കമ്പനിയിൽ റി​ഗിൽ ജോലി ചെയ്യുന്ന സുധീഷിന്റെ പണം കൈകാര്യം ചെയ്തിരുന്നത് നീതു രാജ് ആയിരുന്നു.

read also: ഒരേസമയം ഭർത്താവുമായും കാമുകനുമായും ലൈം​ഗിക ബന്ധം : പ്രവാസിയായ ഭർത്താവിന്റെ സമ്പാദ്യം മുഴുവൻ കാമുകന് കാഴ്ചവെച്ചു

എന്നാൽ, ഭാര്യയുടെ അവിഹിത ബന്ധം അറിഞ്ഞതോടെ നീതുവും സുധീഷും തമ്മിൽ തെറ്റി. പണവും അയക്കാതായി. നീതുവിൽ നിന്നും നിരന്തരം പണം ലഭിക്കാതായതോടെ കാമുകിയെ ഒഴിവാക്കാൻ ബാദുഷയും ശ്രമിച്ചു. ഇതോടെയാണ് എങ്ങനെയും കാമുകനെ കൈവിടാതിരിക്കാൻ നീതു ​ഗർഭ കഥ ഉണ്ടാക്കിയതും കാമുകനെ വിശ്വസിപ്പിക്കാൻ കുഞ്ഞിനെ തട്ടിയെടുത്തതും. രണ്ടു വർഷത്തിനിടെ ഇബ്രാഹിം തന്റെ പക്കൽ നിന്നും 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതായി നീതു പരാതി നൽകിയിരുന്നു.

ഏഴുവയസുള്ള മകനെ ഉപദ്രവിച്ചിരുന്നതായും നീതു പരാതിയിൽ പറയുന്നുണ്ട്. പണം നൽകാതെയായപ്പോൾ നീതുവിനെയും മർദിച്ചിരുന്നതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് ഇന്നലെ ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിം ബാദുഷ ലഹരിക്കടിമയാണെന്നു പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button