കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളിൽ വ്യക്തത വരുത്താൻ ശ്രമിച്ച് അന്വേഷണ സംഘം. കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോയെ കുറിച്ചുള്ള വിവരങ്ങളാണ് ബാലചന്ദ്രകുമാർ മൊഴിയിൽ നൽകിയിട്ടുള്ളത്. കേസിലെ ഒന്നാം പ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപിന്റെ മുന്നിലിരുന്ന് കണ്ടുവെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്.
ഈ ദൃശ്യങ്ങളിലെ ഒറിജിനൽ വീഡിയോയ്ക്ക് ശബ്ദം കുറവായതിനാൽ, സ്റ്റുഡിയോയിൽ കൊണ്ടു പോയി യഥാർത്ഥ ശബ്ദത്തിന്റെ 20 ഇരട്ടി വർദ്ധിപ്പിച്ചതിനു ശേഷമാണ് ദിലീപും സംഘവും വീഡിയോ കണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണണോ എന്ന് ചോദിച്ചാണ് തന്നെ വീഡിയോ കാണാൻ ക്ഷണിച്ചതെന്നും എന്നാൽ, ഭയവും സങ്കടവും തോന്നിയിട്ടാണ് ദൃശ്യങ്ങൾ കാണാൻ ആദ്യം തയ്യാറാകാതിരുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപിനോടുള്ള അമർഷം കാരണം സ്വന്തം ടാബിൽ ദൃശ്യങ്ങൾക്കൊപ്പം ശബ്ദം അതേപടി റിക്കോർഡ് ചെയ്ത് സൂക്ഷിച്ച വീഡിയോയും അദ്ദേഹം അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. ദുബായിൽ നിന്ന് നാട്ടിലെത്തിയ ഒരു വ്യക്തിയാണ് ദിലീപിന് വീഡിയോ കൈമാറിയത്. അയാളുടെ പേര് അറിയില്ലെങ്കിലും കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
Post Your Comments