KollamKeralaNattuvarthaLatest NewsNews

ചാത്തന്നൂരിൽ പ‌ട്ടാപ്പകൽ നടുറോഡിൽ വച്ച് യുവാവിന് ക്രൂരമർദനം : രണ്ടുപേർ പൊലീസ് പിടിയിൽ

സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം ആണ് കയ്യാങ്കളിയിലേക്കെത്തിയത്

കൊല്ലം: ചാത്തന്നൂരിൽ പ‌ട്ടാപ്പകൽ നടുറോഡിൽ വച്ച് യുവാവിന് ക്രൂരമർദനം. പ്രസാദ് എന്നയാൾക്കാണ് ക്രൂര മർദനമേറ്റത്. സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം ആണ് കയ്യാങ്കളിയിലേക്കെത്തിയത്.

രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടുറോഡിൽ വച്ച് മൂന്ന് പേർ ചേർന്ന് പ്രസാദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : കേരളത്തിലെ 30 ശതമാനത്തോളം വരുന്ന പാവപ്പെട്ടവർക്ക് ഇന്ന് കെ-റെയിലിലെ ചാർജ്ജ് ദുർവ്വഹമായേക്കാം: തോമസ് ഐസക്

പ്രസാദിന്‍റെ പരാതിയിൽ ഷഹനാസ്, സുൽഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഒരാൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള പൊലീസ് ശ്രമം പുരോ​ഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button