Latest NewsNewsIndia

വീട്ടിൽ വളർത്തുന്ന പെണ്‍പട്ടിയെ കാണാൻ സ്ഥിരമായി വന്ന തെരുവുനായയെ യുവാവ് അടിച്ചുകൊന്നു: വീഡിയോ

ഭോപ്പാല്‍: തെരുവുനായയെ യുവാവ് അടിച്ചുകൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന സംഭവത്തിൽ യുവാവിന്റെ വീട്ടിലെ പെണ്‍പട്ടിയെ കാണാന്‍ സ്ഥിരമായി തെരുവ് നായ വന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പട്ടിയെ അടിച്ചു കൊല്ലുന്ന ദാരുണ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.

ദേഷ്യത്തിൽ വടി ഉപയോഗിച്ച്‌ തെരുവുനായയെ യുവാവ് അടിച്ചു കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ നായയുടെ നേരെ കല്ല് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സമയം ഒപ്പമുണ്ടായിരുന്ന നായ്ക്കള്‍ അടുത്തേക്ക് വന്നപ്പോള്‍ അവയെ യുവാവ് എറിഞ്ഞോടിക്കുകയായിരുന്നു. ക്രൂരമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. യുവാവിന്റെ ക്രൂരതയ്‌ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button