ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ചയുണ്ടായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരിന് കളമൊരുക്കിയിരിക്കെ വിഷയം സുപ്രീംകോടതിയില്‍. ഭാവിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടാകരുത് എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കുക.
അതേസമയം പഞ്ചാബ് സര്‍ക്കാരിനോട് വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രത്യേക സമിതിയെ വിഷയം പരിശോധിക്കാന്‍ നിയമിച്ചു. പഞ്ചാബ് സര്‍ക്കാര്‍ രണ്ടംഗ ഉന്നത തല സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.
റിട്ട. ജഡ്ജി മെഹ്താബ് സിങ് ഗില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വര്‍മ എന്നിവരാണ് ഇത് സംബന്ധിച്ച് അന്വേഷിക്കുക. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.
Post Your Comments