KottayamKeralaNattuvarthaLatest NewsNews

ടിപ്പർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

മിത്രക്കരി മണിലിപ്പറമ്പിൽ കുഞ്ഞുമോൻ ആന്‍റണി (52) ആണ് മരിച്ചത്

ചങ്ങനാശേരി: ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ടിപ്പർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മിത്രക്കരി മണിലിപ്പറമ്പിൽ കുഞ്ഞുമോൻ ആന്‍റണി (52) ആണ് മരിച്ചത്.

ചങ്ങനാശേരിയിൽ ഒരു ജ്വല്ലറിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്ത് വരികയായിരുന്നു. മിത്രക്കരിയിലെ വീട്ടിൽ നിന്നു ചങ്ങനാശേരിയിലെ സ്ഥാപനത്തിലേക്കു ജോലിക്കു വരുമ്പോഴാണ് അപകടം നടന്നത്. എസി റോഡിലെ പാറയ്ക്കൽ കലുങ്കിനു സമീപം വെച്ചാണ് അപകടമുണ്ടായത്.

Read Also : പോരാട്ടം സർക്കാരും ഗവർണറും തമ്മിൽ, പ്രതിപക്ഷം ശിഖണ്ഡിയുടെ റോളിൽ: രൂക്ഷ വിമർശനവുമായി വി മുരളീധരൻ

മൃതദേഹം ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മിത്രക്കരി മണലിപ്പറമ്പിൽ പരേതരായ ആന്‍റണി- തങ്കമ്മ ദമ്പതികളുടെ മകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button