MalappuramNattuvarthaLatest NewsKeralaNews

അടുക്കളയില്‍ നിന്ന്​ വസ്ത്രത്തില്‍ തീപടർന്നു : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

നെടിയിരുപ്പ് മില്ലുംപടിയില്‍ കോട്ട അബ്ദുറഹ്‌മാന്‍ ആരിഫിന്‍റെയും തയ്യില്‍ ഹസീനയുടെയും മകൾ അനീന റഹ്‌മാന്‍ (19) ആണ് മരിച്ചത്

കൊണ്ടോട്ടി: അടുക്കളയില്‍ നിന്ന്​ വസ്ത്രത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. നെടിയിരുപ്പ് മില്ലുംപടിയില്‍ കോട്ട അബ്ദുറഹ്‌മാന്‍ ആരിഫിന്‍റെയും തയ്യില്‍ ഹസീനയുടെയും മകൾ അനീന റഹ്‌മാന്‍ (19) ആണ് മരിച്ചത്.

കഴിഞ്ഞ രണ്ടിന് ആണ് സംഭവം. വീട്ടിലെ അടുക്കളയില്‍ നിന്ന്​ വസ്ത്രത്തില്‍ തീപടരുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : ആറ്റുകാല്‍ പൊങ്കാല: ആചാരങ്ങള്‍ മുടക്കാതെ ഉത്സവം, അന്തിമ തീരുമാനം ഉടനെന്ന് മന്ത്രി വി ശിവന്‍കുട്ടി

കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: അഷ്ഫാക് റഹ്‌മാന്‍, ആഷിഖ് റഹ്‌മാന്‍. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button