കൊല്ലം: കരുനാഗപ്പള്ളിയിൽ മകനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതിൽ മനം നൊന്ത പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുലശേഖരപുരം കടത്തൂര്‍ സ്റ്റേഡിയം വാര്‍ഡില്‍ മലയില്‍ തറയില്‍ ഷാജി (49) യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Also Read:പതിനഞ്ചുകാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
ഷാജിയുടെ മകൻ സഹോദരിയുടെ മകനുമായി സാമ്പത്തിക ഇടപാട് സംബന്ധിച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഷാജിയുടെ മകനും സഹോദരിയുടെ മകനും തമ്മിൽ വാക്കേറ്റവുംഅടിപിടിയുമുണ്ടായി. സംഭവത്തിൽ ഷാജിയുടെ സഹോദരിയുടെ മകനെയും സുഹൃത്തിനെയും സഹോദരിയുടെ മകൻ ക്രൂരമായി മര്‍ദിച്ചു. സംഭവത്തെ തുടർന്ന് ഇരുകൂട്ടരും കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, പരാതിയിൽ ഷാജിയുടെ മകനെയും സുഹൃത്തിനെയും മാത്രമാണ് പൊലീസ് പിടികൂടിയത്. പിടികൂടിയ രണ്ടു പേരെ കരുനാഗപ്പള്ളി പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. മകനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് പിതാവ് ആരോപിക്കുന്നത്. ചില സമ്മര്‍ദത്തിന് വഴങ്ങിയാണ് പൊലീസ് മകനെയും സുഹൃത്തായ യുവാവിനെയും റിമാന്‍ഡ് ചെയ്തതെന്ന് ഷാജി ആരോപിക്കുന്നു. ഇതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Post Your Comments