Latest NewsIndiaNews

പ്രധാനമന്ത്രിക്ക് നേരിട്ട സുരക്ഷാ വീഴ്ച, ബതിന്‍ഡ എസ്എസ്പിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മറുപടി പറയാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലയുണ്ടായിരുന്ന ബതിന്‍ഡ എസ്എസ്പി അജയ് മലൂജക്ക് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Read Also :പ്രധാനമന്ത്രിക്ക് ഭയം, പഞ്ചാബിൽ ബിജെപിക്ക് പിന്തുണയില്ല: സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് നവജ്യോത് സിങ് സിദ്ദു

ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് സുരക്ഷാ വീഴ്ച സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അര്‍ച്ചന വര്‍മയാണ് ബതിന്‍ഡ എസ്എസ്പിക്ക് നോട്ടീസയച്ചത്. പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ യോഗങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ച മുന്നൊരുക്കങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ മതിയായ മറുപടി നല്‍കണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

അതേസമയം പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്ചയില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. കര്‍ഷക പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ ഹുസൈനിവാലയിലെ പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button