ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

പഞ്ചാബിലെ സുരക്ഷാവീഴ്ച: സുപ്രീംകോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് യാത്രക്കിടയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സുരക്ഷാവീഴ്ചയ്ക്ക് കാരണക്കാരനായ എസ് പി ജി അംഗത്തെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് പഞ്ചാബിലെ വാദം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

ALSO READ : സോഷ്യൽ മീഡിയയിലൂടെ വർഗീയ പ്രചാരണം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

പഞ്ചാബ് സംസ്ഥാന സർക്കാർ രൂപീകരിച്ച അന്വേഷണസമിതിയിൽ വിശ്വാസമില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറലും സുപ്രീംകോടതിയെ അറിയിച്ചു. ദേശീയ അന്വേഷണ ഏജൻസി അംഗത്തെ കൂടി ഉൾപ്പെടുത്തി സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിക്കണമെന്നാണ് ഹർജിക്കാരൻ്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button