തിരുവനന്തപുരം: നടൻ പൃഥ്വിരാജിനെ രൂക്ഷമായി വിമർശിച്ച് ആർ ജെ സലിമിന്റെ ഫേസ്ബുക് പോസ്റ്റ്. പൃഥ്വിരാജ് ഒരു മോശം സംവിധായകനാണെന്നാണ് ഫേസ്ബുക് പോസ്റ്റിൽ ആർ ജെ സലിം പറയുന്നത്. പൃഥ്വിരാജ് ഒരു മികച്ച സംവിധായകനാണ് എന്നൊക്കെ ലൂസിഫറിന്റെ ഷോട്ട് ബൈ ഷോട്ട് ഒക്കെ വെച്ച് വിശദീകരിക്കുന്നവരുണ്ടെന്നും, സത്യം പറഞ്ഞാൽ അത് കാണുമ്പോൾ ചിരി പോലും വരാറില്ലെന്നും ആർ ജെ സലിം പറയുന്നു.
Also Read:അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി
‘ലൂസിഫർ ടെക്നിക്കലി വളരെ മികവ് പുലർത്തുന്ന ഒരു മോശം സിനിമയാണ്. അത് രണ്ടും രണ്ടായി കാണാൻ സാധിക്കാത്തതുകൊണ്ടാണ് അതൊരു മികച്ച സിനിമയായൊക്കെ തോന്നുന്നത്. പൃഥ്വിരാജ് ഒരു വമ്പൻ ടെക്‌നീഷ്യൻ ആണ്. സംശയമൊന്നുമില്ല. ഒരുപക്ഷെ സിനിമയുടെ ഒരുവിധപ്പെട്ട എല്ലാ സാങ്കേതിക വിദ്യകളെയുംപറ്റി പുള്ളിക്കുള്ള ധാരണ മറ്റൊരാൾക്കും കാണാൻ സാധ്യതയില്ല. പക്ഷെ ഒരു മോശം സംവിധായകനാണ്. രണ്ടും രണ്ടാണ്’, സലിം കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
പൃഥ്വിരാജ് ഒരു മികച്ച സംവിധായകനാണ് എന്നൊക്കെ ലൂസിഫറിന്റെ ഷോട്ട് ബൈ ഷോട്ട് ഒക്കെ വെച്ച് വിശദീകരിക്കുന്നവരുണ്ട്. സത്യം പറഞ്ഞാൽ ചിരി പോലും വരാറില്ല അത് കാണുമ്പോൾ. ലൂസിഫർ ടെക്നിക്കലി വളരെ മികവ് പുലർത്തുന്ന ഒരു മോശം സിനിമയാണ്. അത് രണ്ടും രണ്ടായി കാണാൻ സാധിക്കാത്തതുകൊണ്ടാണ് അതൊരു മികച്ച സിനിമയായൊക്കെ തോന്നുന്നത്. പൃഥ്വിരാജ് ഒരു വമ്പൻ ടെക്‌നീഷ്യൻ ആണ്. സംശയമൊന്നുമില്ല. ഒരുപക്ഷെ സിനിമയുടെ ഒരുവിധപ്പെട്ട എല്ലാ സാങ്കേതിക വിദ്യകളെയുംപറ്റി പുള്ളിക്കുള്ള ധാരണ മറ്റൊരാൾക്കും കാണാൻ സാധ്യതയില്ല. പക്ഷെ ഒരു മോശം സംവിധായകനാണ്. രണ്ടും രണ്ടാണ്.
ഫിലിം മേക്കർ, ടെക്‌നീഷ്യൻ, ഡയറക്റ്റർ, സ്റ്റോറി ടെല്ലർ – ഇതെല്ലാം വേറെ വേറെ കാര്യങ്ങളാണ്. അങ്ങനെയാണ് എന്റെ ധാരണ. ടാഗ് മാറുമ്പോൾ ചെയ്യുന്ന പണിയും മാറും, അപ്രോച്ചും മാറും. ഉദാഹരണം പറഞ്ഞാൽ, ഒരു വ്യാകരണപ്പിശകും കൂടാതെ നല്ല വൃത്തത്തിലും പ്രാസത്തിലും എഴുതുന്ന ഒരു യന്ത്രികനായ എഴുത്തുകാരനെപ്പോലെ. എഴുത്ത് ടെക്നിക്കലി പെർഫെക്ട് ആവുമ്പോഴും അതിൽ ലൈഫ് എന്നൊരു സാധനം കാണില്ല. ഇൻ അദർ വേർഡ്‌സ് – ലൂസിഫർ പോലെ
ലൂസിഫർ മോഹൻലാലിൻറെ മാസ് സിനിമകളുടെ ഹോമേജായിരുന്നു. ഒരു സൈഡിൽക്കൂടി ലൂസിഫറിന്റെ കഥ നടക്കും, ഇടതു വശത്തൂടെ ഹോമേജ് പരിപാടി തകൃതിയിൽ നടപ്പുണ്ടാവും. വലത് വശത്തൂടെ ഇല്ലുമിനാറ്റി റെഫറൻസുകളും ഇടുന്നുണ്ടാവും. സംഗതി, ഇടത് – വലത് ട്രാക് നോക്കി വന്നപ്പോൾ മെയിൻ ട്രാക് ഓട്ടപ്പാത്രമായിപ്പോയി. ലൊട ലൊട ലൊട ലാ.
ബ്രോ ഡാഡിയുടെ ട്രെയിലർ കാണുമ്പോൾ മനസ്സിലാവുന്നത് അത് മോഹൻലാലിൻറെ റൊമാന്റിക് – കോമഡി സിനിമകളുടെ ഹോമേജാണ് എന്നാണ്. എന്തോന്നടെ ഇത് ? ഇതിനൊരു അവസാനമില്ലേ ? അടുത്ത പടം അപ്പൊ മോഹൻലാലിൻറെ സീരിയസ് പടങ്ങളുടെ ഹോമേജായിരിക്കുമോ ? വാസ്തുഹാര, വാനപ്രസ്ഥം, ഇരുവർ, ആകാശ ഗോപുരം, സദയം, അമൃതംഗമയ, സൂര്യ ഗായത്രി ഒക്കെയാണോ അടുത്ത ഇര ?
മാത്രമല്ല, എന്തൊരു ബോറാണ് ഇങ്ങനെ ഒരു കാര്യവുമില്ലാതെ പഴയ റെഫറൻസൊക്കെ കൊണ്ട് വരുന്നത് കാണുന്നത്. ചിത്രം, വർണ്ണപ്പകിട്ട്, താളവട്ടം അങ്ങനെ ഇവിടെ ഒരു കാര്യവുമില്ലാതെ കൊണ്ട് വരുന്ന എംപ്റ്റി റെഫറൻസുകൾ. ആരെ ബോധിപ്പിക്കാൻ ? മോഹൻലാൽ എത്രകാലം ഇങ്ങനെ തന്റെ തന്നെ പ്രേതമായി അഭിനയിച്ചു കാലം കഴിക്കുമെന്നറിയില്ല. ഒരു നടൻ / താരം തന്റെ തന്നെ ഭൂതകാലം ഇങ്ങനെ ആഘോഷിച്ചു നിൽക്കണമെങ്കിൽ അദ്ദേഹം എമ്മായിരി പ്രൊഫെഷണൽ ഡെഡ് എൻഡിലാവും ഇടിച്ചു നിൽക്കുന്നത് ?
പക്ഷെ സംഗതി പൃഥ്വിരാജ് നല്ല കിടുക്കനായി കംപോസ് ചെയ്തു, ഷൂട്ട് ഒക്കെ ചെയ്തു വെച്ചിട്ടുണ്ട്. പക്ഷെ നേരത്തെ പറഞ്ഞതുപോലെയാണ്. ഒരു അക്ഷരത്തെറ്റുമില്ലാത്ത, നല്ല പ്രാസമുള്ള ചത്ത സാഹിത്യം പോലെ. തന്റെ ടെക്നിക്കൽ പെർഫെക്ഷനിലേക്ക് ഒരു വിഷൻ കൊണ്ട് വന്ന്, സാങ്കേതികതയെ ആദ്യ സ്ഥാനത്തു പ്രതിഷ്ഠിക്കാതെ, ആ വിഷൻ നടപ്പിലാക്കാനുള്ള ഒരു ടൂളായി കണ്ട്, ആഴത്തിലുള്ള ആശയങ്ങൾ, തീമുകളൊക്കെ തിരഞ്ഞടുത്താൽ പൃഥ്വിരാജ് ലോകമറിയുന്ന സംവിധായകനാവും എന്നാണ് തോന്നുന്നത്.
അഭിനയത്തേക്കാൾ അദ്ദേഹത്തിന്റെ ടാലന്റ് കിടക്കുന്നത് ക്യാമറയ്ക്ക് പുറകിലാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരുപക്ഷെ ഇന്നുള്ള ആരെക്കാളും വലിയ ഫിലിം ഓർഗനൈസർ ആണ് പുള്ളി. അല്ലെങ്കിൽപ്പിന്നെ ഇങ്ങനെ മുൻ നിര താരങ്ങളുടെ നൊസ്റ്റാൾജിയ സിനിമയാക്കി കാലം കഴിക്കാം. പക്ഷെ അതിനാണ് എങ്കിൽ പുതിയ കിടിലൻ പിള്ളാരുണ്ട്. അവന്മാർ ചെയ്തു തരും നല്ല ചിതറ് മാഷ് അപ്. അതും വിത് മ്യൂസിക്. അതിനു പൃഥ്വിരാജ് സുകുമാരന്റെ ആവശ്യമില്ല. മോഹൻലാലിൻറെ ഡേറ്റിന്റെ ആവശ്യം തീരെയില്ല.
Post Your Comments