Latest NewsKeralaNews

നീതുവിന്റെത് വഴിവിട്ട ജീവിതം, ഒരേസമയം ഭര്‍ത്താവുമായും കാമുകനുമായും ലൈംഗിക ബന്ധം പുലര്‍ത്തി

ഫ്‌ളാറ്റില്‍ പുരുഷന്മാര്‍ നിത്യസന്ദര്‍ശകര്‍

എറണാകുളം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിലെ പ്രതി നീതുവിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . വഴിവിട്ട ജീവിതമാണ് യുവതി നയിച്ചിരുന്നതെന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിരിക്കുന്നത്.
തിരുവന്‍വണ്ടൂര്‍ സ്വദേശിയായ നീതുവിന്റെ താമസം കളമശ്ശേരിയില്‍ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലായിരുന്നു. ഫ്‌ളാറ്റിലേയ്ക്ക് നിരവധി പുരുഷന്മാര്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ എതിര്‍പ്പുമായി രംഗത്ത് എത്തി. ഇതോടെ നീതു വാടക വീട്ടിലേക്ക് മാറുകയായിരുന്നു.

Read Also : പോരാട്ടം സർക്കാരും ഗവർണറും തമ്മിൽ, പ്രതിപക്ഷം ശിഖണ്ഡിയുടെ റോളിൽ: രൂക്ഷ വിമർശനവുമായി വി മുരളീധരൻ

കാമുകന്‍ ഇബ്രാഹിം ബാദുഷയെ ടിക് ടോക്ക് വഴിയാണ് നീതു പരിചയപ്പെടുന്നത്.
ഒരേസമയം ഭര്‍ത്താവുമായും കാമുകനുമായും ശാരീരിക ബന്ധം പുലര്‍ത്തിയ നീതു ഭര്‍ത്താവ് സുധീഷിനെ വഞ്ചിച്ചു. ഭര്‍ത്താവ് വിദേശത്ത് നിന്ന് സമ്പാദിച്ച പണവും സ്വര്‍ണവുമെല്ലാം കാമുകന്‍ ഇബ്രാഹിം ബാദുഷക്ക് നല്‍കിയിരുന്നു. എന്നാല്‍ നീതുവിന്റെ അവിഹിത ബന്ധം ഭര്‍ത്താവ് അറിയുകയും ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടെ കാമുകനില്‍ നിന്ന് ഗര്‍ഭിണിയായ യുവതി ബാദുഷയെ വിവരമറിയിച്ചെങ്കിലും അയാള്‍ മറ്റൊരു വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെ ഗര്‍ഭം അലസിയതോടെ ഒരു നവജാത ശിശുവിനെ കണ്ടെത്തി കാമുകന് മുന്നില്‍ തന്റെ കുഞ്ഞെന്ന് പറഞ്ഞ് അവതരിപ്പിച്ച് കാമുകനൊപ്പം കഴിയുക എന്നതായിരുന്നു നീതുവിന്റെ പദ്ധതി. ഇതിനായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് വെള്ളക്കോട്ടിട്ട് നഴ്‌സ് എന്ന വ്യാജേനെ നീതു, ഇടുക്കി സ്വദേശിനി അശ്വതിയുടെ അടുത്ത് വരുന്നത്. അതിന് ശേഷം കുഞ്ഞിന്റെ കേസ് ഷീറ്റ് പരിശോധിച്ചു. പിന്നീട് കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് മഞ്ഞനിറം കൂടുതലാണെന്നും കുഞ്ഞുകള്‍ക്കുള്ള ഐസിയുവിലേക്ക് മാറ്റണമെന്നും അശ്വതിയോട് പറഞ്ഞു. കുഞ്ഞിന് ഇപ്പോള്‍ തന്നെ വയറുനിറച്ച് പാല്‍ കൊടുക്കാനും നീതു നിര്‍ദ്ദേശിച്ചു. ഒന്നോ രണ്ടോ മണിക്കൂര്‍ ഐസിയുവില്‍ കിടത്തിയിട്ട് തിരികെ കൊണ്ടുവരാം എന്ന് പറഞ്ഞാണ് നീതു കുഞ്ഞിനെ കൊണ്ടുപോയത്. എന്നാല്‍, ഐസിയു ഭാഗത്തേക്ക് പോകാതെ കുഞ്ഞുമായി പടിയിറങ്ങി താഴേക്ക് പോയതോടെ അശ്വതിക്ക് സംശയം തോന്നുകയും മറ്റ് നഴ്സുമാരോടും സെക്യൂരിറ്റി ജീവനക്കാരോടും വിവരം പറയുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button