കാട്ടാക്കട : സ്വന്തം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകിയും കാമുകനും അറസ്റ്റിൽ. വിളവൂർക്കൽ കണ്ണശമിഷൻ സ്കൂളിന് സമീപം കൗസ്തുഭം വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്ന ലക്ഷ്മി (31), വിളവൂർക്കൽ ഈഴക്കോട് മഞ്ജു ഭവനിൽ മനോജ് (36) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇൻസ്റ്റാഗ്രാം വഴി ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് രണ്ടുപേരും അവരവരുടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ലക്ഷ്മിക്ക് മൂന്നു കുട്ടികളും മനോജിന് ഒരു കുഞ്ഞുമുണ്ട്.
Read Also : പ്രധാനമന്ത്രിയെ തടയാന്‍ ഞങ്ങള്‍ക്ക് ഒരിക്കലും പദ്ധതിയുണ്ടായിരുന്നില്ല, പൊലീസാണ് തെറ്റുകാർ : സമര നേതാവ്
ലക്ഷ്മിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലയിൻകീഴ് ഭാഗത്തു നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments