കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. വിചാരണയിൽ പ്രോസിക്യൂഷന്‍ വീഴ്ചകള്‍ മറികടക്കാനാകരുത് പുനര്‍വിചാരണണയെന്നും കേസിന് അനുകൂലമാകുന്ന സാക്ഷിമൊഴികൾ ഉണ്ടാക്കാനാണ് പുതിയ നീക്കമെന്നു സംശയിക്കാമെന്നും കോടതി വ്യക്തമാക്കി.
പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഇവിടെ സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് പുതിയ ആവശ്യം ഉയർത്തിയിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. വിചാരണ നീട്ടാനാണോ പ്രോസിക്യൂഷന്‍ നീക്കമെന്നും കോടതി ചോദിച്ചു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്നും ഇയാളുടെ വെളിപ്പെടുത്തലുകൾ കേസിനെ എങ്ങനെയാണ് സഹായിക്കുക എന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.
പോരാട്ടം സർക്കാരും ഗവർണറും തമ്മിൽ, പ്രതിപക്ഷം ശിഖണ്ഡിയുടെ റോളിൽ: രൂക്ഷ വിമർശനവുമായി വി മുരളീധരൻ
ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി അംഗീകരിക്കുന്നില്ലെന്നും കേസിന്റെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസ് വിചാരണ അടുത്ത മാസം പൂർത്തിയാക്കാനിരിക്കെയാണ് പുനർവിചാരണയുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുന്നത്.
Post Your Comments