ന്യൂഡല്‍ഹി: രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അര്‍ഹരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. ഇവരുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഇതിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവില്‍ വരും. രണ്ട് ഡോസ് വാക്സിനെടുത്തവരാണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍. ഇവര്‍ നേരത്തെ തന്നെ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പ്രത്യേക രജസിട്രേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചു.
Read Also : കള്ളപ്പണ ഇടപാട് , ക്വാറികള്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി ഇഡി
അര്‍ഹരായവര്‍ക്ക് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ വാക്സിനായി ബുക്ക് ചെയ്യാം. ഇതുസംബന്ധിച്ച മാര്‍ഗ്ഗരേഖ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കും. രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞ് ഒന്‍പത് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ കൊറോണ മുന്നണി പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശം ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Post Your Comments