അൽമാട്ടി: ആയുധമെടുക്കുന്നവർ നിർദാക്ഷിണ്യം കൊല്ലപ്പെടുമെന്ന് കസാക്കിസ്ഥാൻ സർക്കാർ. സുരക്ഷാ ഉദ്യോഗസ്ഥരും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മരിച്ച പോലീസുകാരുടെ എണ്ണം 18 ആയതോടെയാണ് സർക്കാരിന്റെ ഈ മുന്നറിയിപ്പ്. 748 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ, സർക്കാർ നോക്കിനിൽക്കില്ലെന്നും ശക്തമായ താക്കീത് നൽകിയിട്ടുണ്ട്.
കസാഖ്സ്ഥാനിൽ നടക്കുന്ന ആഭ്യന്തരകലാപം അനുദിനം രൂക്ഷമാവുകയാണ്. പ്രധാന നഗരമായ അൽമാട്ടിയിൽ അക്രമാസക്തരായ ജനങ്ങൾ പോലീസുകാരെയും മറ്റു സർക്കാർ ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും, സർക്കാർ കെട്ടിടങ്ങളിലേക്ക് ഇരച്ചു കയറുകയും ചെയ്യുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈനികർ പരിശ്രമിക്കുന്നുണ്ട്.
വിദേശരാജ്യങ്ങളിൽ നിന്നും പരിശീലനം കിട്ടിയ ഭീകരവാദികൾ ജനങ്ങൾക്കിടയിൽ നുഴഞ്ഞുകയറി അക്രമം സൃഷ്ടിക്കുന്നുവെന്നാണ് കസാഖ് സർക്കാർ ആരോപിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ വേണ്ടി കസാഖ് സർക്കാർ സഹായമഭ്യർത്ഥിച്ചതിനെ തുടർന്ന്, റഷ്യ കമാൻഡോകളെ അയച്ചിട്ടുണ്ട്.
Post Your Comments