ThiruvananthapuramKottayamLatest NewsKeralaNattuvarthaNews

ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീർക്കാൻ ലക്ഷ്യം: കുട്ടിയെ തട്ടിയെടുത്ത കേസിൽ നീതു 14 ദിവസം റിമാൻഡിൽ

കോട്ടയം:മെഡിക്കൽ കോളജിൽനിന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ നീതു രാജിനെ കോടതി റിമാന്‍‍‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റുമെന്നും ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ പ്രസവ വാർഡിൽനിന്ന് നീതു കുട്ടിയെ തട്ടിയെടുത്തത് കാമുകൻ പിരിയാതിരിക്കാനാണെന്ന് നീതു മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. കാമുകൻ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീർക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.

2030ല്‍ ഇന്ത്യ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാവും, ജപ്പാനെ മറികടന്ന് ഏഷ്യയിൽ രണ്ടാം സ്ഥാനത്തെത്തും: റിപ്പോര്‍ട്ട്

ടിക്ടോക് വഴിയാണ് നീതു കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമിനെ ഒന്നര വർഷം മുൻപ് പരിചയപ്പെടുന്നത്. ഇവർ ഒരു വർഷമായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ നീതു ഗർഭിണിയാകുകയും മാസങ്ങൾക്ക് മുൻപ് ഗർഭം അലശുകയും ചെയ്തിരുന്നു. നീതു ഈ വിവരം ഇബ്രാഹിമിൽ നിന്ന് മറച്ചുവച്ചു. ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയാറായത്തോടെ കുഞ്ഞിനെ മോഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് നീതു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button