കൊളംബോ: ചൈനയുടെ സാമ്പത്തിക വ്യാപാര കെണിയിൽ പെട്ടതിന് ശേഷം ആഭ്യന്തര തലത്തിൽ കടുത്ത നടപടികൾ സ്വീകരിച്ച് ശ്രീലങ്ക. വകുപ്പുതല മന്ത്രിമാരെ പ്രസിഡന്റ് രജപക്സെ ഭരണത്തിൽ നിന്നും പുറത്താക്കി. രാജ്യത്തെ സാമ്പത്തിക അവസ്ഥ ധനമന്ത്രാലയം വഷളാക്കിയെന്നും കൃഷി വകുപ്പ് അഴിമതി നടത്തിയെന്നും അദ്ദേഹം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അവർക്കെതിരെ രജപക്സെ നടപടി എടുത്തത്.
ഇനിയും നിരവധി മന്ത്രിമാരെ ഭരണത്തിൽ നിന്നും പുറത്താക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭക്ഷ്യക്ഷാമത്തിന് കാരണമായത് കാർഷിക മേഖലയിലെ ക്രമക്കേടാണെന്ന് ചൂണ്ടിക്കാണിച്ച് കൃഷി വകുപ്പ് സെക്രട്ടറിയെ അദ്ദേഹം പുറത്താക്കിയിരുന്നു. വകുപ്പുതല മന്ത്രിമാരെ പുറത്തിറക്കിയതിൽ പാർട്ടിയിൽ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ, അവർ ഇതുവരെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല.
അന്താരാഷ്ട്ര തലത്തിൽ, കടം വാങ്ങിയ പണം തിരികെ നൽകാൻ സാധിക്കാത്തതു കൊണ്ടാണ് ശ്രീലങ്കയുടെ സമ്പദ്ഘടന തകർന്നത്. കൊറോണ പ്രതിരോധത്തിലും ഭക്ഷ്യശൃംഖലയിലും ശ്രീലങ്കയ്ക്ക് വീഴ്ച പറ്റിയിരുന്നു. ഒരു വർഷത്തിനുള്ളിൽ 800 കോടി ഡോളറിനടുത്ത് കടം ശ്രീലങ്കയ്ക്ക് കൊടുത്ത് തീർക്കാനുണ്ട്. ചൈന സാമ്പത്തിക തിരിച്ചടവിൽ പിടിമുറുക്കിയതും ശ്രീലങ്കയെ പ്രതിസന്ധിയിലാക്കി.
Post Your Comments