Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാ വീഴ്ച : ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി

ന്യൂഡല്‍ഹി : പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാ വീഴ്ചയില്‍ ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിലെത്തി. സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമാക്കാനാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചതാണെന്നാണ് വിവരം. ഇതിനിടെ പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.

Read Also : സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല: പ്രത്യേക സമ്മേളനം വിളിക്കണമെന്ന് വിഡി സതീശന്‍

അതേസമയം, സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ബുധനാഴ്ചയാണ് നരേന്ദ്രമോദി പഞ്ചാബ് സന്ദര്‍ശിച്ചത്. ഇതിനിടെ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രതിഷേധിക്കുന്നവര്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടയുകയുമായിരുന്നു. ഇതേതുടര്‍ന്ന് പതിനഞ്ച് മിനിറ്റിലധികം നേരം പ്രധാനമന്ത്രിയുടെ വാഹനം വഴിയില്‍ കുടുങ്ങികിടക്കുകയുമാണ് ഉണ്ടായത്. ഹുസൈനിവാലയില്‍ രക്തസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാനും ഫിറോസ്പൂരില്‍ റാലിയില്‍ പങ്കെടുക്കാനും റോഡ് മാര്‍ഗം പോകുന്നതിനിടെ ആയിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button