നാദാപുരം: ജിഷ്ണു പ്രണായ് എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ചുവർഷം തികയുന്നു. 2017 ജനുവരി ആറിനാണ് നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജിഷ്ണുവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നും കോളജ് അധികൃതരുടെ പീഡനം മൂലമാണെന്ന പരാതിയുമായി കുടുംബം രംഗത്തു വന്നതോടെ സംഭവം വിവാദമാവുകയായിയുന്നു.
Also Read:ദിവസവും എത്ര മണിക്കൂർ ഉറങ്ങണം?
അന്ന് ജിഷ്ണുവിന് നീതി ലഭിയ്ക്കാൻ വേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുപ്രവർത്തകരും രംഗത്തുവന്നിരുന്നു. ജിഷ്ണുവിനെ ഏറ്റെടുക്കാനും നീതി വാങ്ങിച്ചു കൊടുക്കാനും പല പ്രമുഖ പാർട്ടികളും മുൻപന്തിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അഞ്ചുവർഷം തികഞ്ഞിട്ടും ജിഷ്ണുവിന്റെ മരണം ഒരു ആത്മഹത്യ മാത്രമായി തുടരുകയാണ്.
അതേസമയം, ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, പ്രധാന പ്രതികളായി ആരോപിച്ചിരുന്ന കോളജ് എം.ഡി. കൃഷ്ണപ്രസാദ്, സംജ്ഞിത് വിശ്വനാഥ് എന്നിവരെ സി.ബി.ഐ കേസില്‍ നിന്നൊഴിവാക്കുകയാണ് ചെയ്തത്. ഇവരെ കേസില്‍നിന്ന് ഒഴിവാക്കിയ നടപടി ദുരൂഹമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Post Your Comments