
ശ്രീനഗര്‍: ശ്രീനഗറില്‍ ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്സ് ഹബ് സ്ഥാപിക്കുന്നതിനായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പുമായി ധാരണ പത്രത്തില്‍ ഒപ്പുവച്ചു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് ധാരണ പത്രം ഒപ്പുവെച്ചത്.
Read Also : ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും
2022 – ല്‍ ലുലു ഗ്രൂപ്പ് 17 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്നും
ഇ – കൊമേഴ്സ്, ലോജിസ്റ്റിക് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 1 ബില്യണ്‍ ദിര്‍ഹം നിക്ഷേപിക്കുമെന്നും യൂസഫലി പറഞ്ഞു. ഗള്‍ഫ് മേഖലയിലെ പ്രമുഖ മാദ്ധ്യമയായ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് യൂസഫലി ഇക്കാര്യം പറഞ്ഞത്.
അതേ സമയം, ലുലു ഗ്രൂപ്പ് ഇതിനകം തന്നെ ഇന്ത്യയിലും മലേഷ്യയിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഈ വിപണികളില്‍ ലുലുവിന്റെ സാന്നിധ്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കും എന്നാണ് വിലയിരുത്തല്‍.
Post Your Comments