സൂറത്ത്: ഗുജറാത്തിൽ, കമ്പനിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ആറു പേർ മരിച്ചു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
സൂറത്തിലെ സച്ചിൻ ജി.ഐ.ഡി.സി മേഖലയിലെ വിശ്വ പ്രേം ഡൈ& ആൻഡ് പ്രിന്റിംഗ് കമ്പനിയിലാണ് വ്യാഴാഴ്ച വാതകച്ചോർച്ചയുണ്ടായത്. മരിച്ചവരെല്ലാം ഇവിടത്തെ തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരങ്ങൾ. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
മില്ലിന് സമീപമുള്ള അഴുക്കു ചാലിലേക്ക് ടാങ്കർ ലോറിയിൽ നിന്നും അപകടകാരികളായ രാസവസ്തുക്കൾ ഒഴിച്ചപ്പോൾ വിഷവാതകം രൂപപ്പെട്ടതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല.
Post Your Comments