അടൂർ: വിവിധ ഇടങ്ങളിലെ നിരവധി മോഷണക്കേസുകളിൽ പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുളവന ആൽത്തറമൂട് കാഞ്ഞിരോട് ചേരിയിൽ മുകളുവിള വീട്ടിൽ രമണൻ ശ്യാംകുമാറിനെ (32) അടൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 30നാണ് കേസിനാസ്പദമായ മോഷണം നടന്നത്
പെരിങ്ങനാട് പതിനാലാം മൈൽ ജങ്ഷനിലെ ചിംചിം ബേക്കറിയിലെ മേശയിൽ നിന്ന് 30,000 രൂപ മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾ ശൂരനാട് തെക്ക് പതാരം കിടങ്ങയം നടുവിൽ വാർഡിൽ വാടകക്ക് താമസിക്കുകയായിരുന്നു. ബേക്കറി ഉടമ സുഭാഷ് പുലർച്ച 4.30ന് കടതുറന്ന അവസരത്തിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി തന്ത്രപൂർവം പണം കൈക്കലാക്കി കടന്ന് കളയുകയായിരുന്നു.
Read Also : സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല: പ്രത്യേക സമ്മേളനം വിളിക്കണമെന്ന് വിഡി സതീശന്
തുടർന്ന് കുണ്ടറ, കൊല്ലം, ശാസ്താംകോട്ട, കായംകുളം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശാസ്താംകോട്ട പള്ളിശ്ശേരിക്കലുള്ള വാടകവീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസങ്ങൾക്കു മുമ്പ് പന്തളം സ്റ്റേഷൻ പരിധിയിൽ സമാന കുറ്റകൃത്യം നടത്തിയതിന് പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുകയായിരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഇത്തരത്തിൽ തട്ടിപ്പിനായി തെരഞ്ഞെടുക്കുന്നത്.
അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എ.സ്.ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, റോബി, പ്രവീൺ, അൻസാജു, അമൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments