സോള്‍: ഉത്തരകൊറിയയിലെ ഏകാധിപതി കിങ്ജോങ് ഉന്നിനെതിരേ ചുവരില്‍ തെറിയെഴുത്ത്. ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യോങ് യാങ്ങിലെ ഒരു കെട്ടിടസമുച്ചയത്തിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് ചുവരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാന്‍ കൈയക്ഷര പരിശോധന നടത്തുകയാണ് അധികാരികൾ.
ആരാണ് ഇത്രയും ധൈര്യശാലിയെന്നു അറിയാൻ ആകാംക്ഷയുണ്ടെങ്കിലും അയാളെ കണ്ടെത്തെരുതെ എന്നാണ് അവിടത്തെ ജനങ്ങളുടെ പ്രാർത്ഥന. കാരണം കണ്ടെത്തിയാല്‍ അയാള്‍ക്ക് പിന്നെ കഴുത്തിന് മുകളില്‍ തല കാണില്ല.
read also: മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കണം: മന്ത്രി വീണാ ജോര്‍ജ്
ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ ഡിസംബര്‍ 22-നാണ് നഗരത്തില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കിങ്ജോങ് ഉന്നിനെ അസഭ്യഭാഷയില്‍ അഭിസംബോധന ചെയ്യുന്ന ചുവരെഴുത്തില്‍ ഉന്‍ കാരണം ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു.
ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രദേശം വൃത്തിയാക്കുകയും ചുവരെഴുത്തുകള്‍ മായ്ച്ചുകളയുകയും ചെയ്തു.എന്നാല്‍ ചുവരെഴുത്ത് നടത്തിയയാളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കുകയാണ് സുരക്ഷ
Post Your Comments